ആലപ്പുഴ: തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ അതേപടി നടപ്പിലാക്കാനുള്ള തീരുമാനത്തിൽ നിന്ന് സംസ്ഥാന സർക്കാർ പിൻമാറണമെന്ന് ആവശ്യപ്പെട്ട് എ.ഐ.ടി.യു.സി ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ചിട്ടുള്ള കളക്ടറേറ്റ് ധർണ്ണ നാളെ രാവിലെ 10ന് ആരംഭിക്കും. ധർണ സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് അഡ്വ.വി.മോഹൻദാസ് അദ്ധ്യക്ഷത വഹിക്കും. ജില്ലാസെക്രട്ടറി ഡി.പി.മധു സ്വാഗതവും മണ്ഡലം സെക്രട്ടറി ആർ.അനിൽകുമാർ നന്ദിയും പറയും. സംസ്ഥാന, ജില്ലാ നേതാക്കൾ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |