SignIn
Kerala Kaumudi Online
Tuesday, 06 October 2026 3.28 AM IST

വാഹനാപകടത്തെ തുടർന്ന് സംഘർഷം; മൂന്നുപേർക്ക് പരിക്ക്

f

തുറവൂർ: വാഹനാപകടത്തെ തുടർന്നുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. ഒരാൾക്ക് ബിയർ കുപ്പികൊണ്ടുള്ള കുത്തേറ്റു. എരമല്ലൂർ കോലത്തുശ്ശേരി സ്വദേശി ആകാശ് (25) എറണാകുളം ജനറൽ ആശുപത്രിയിലും അന്ധകാരനഴി തയ്യിൽ അപ്പു (26), മുതുകോൽ അപ്പു (28) എന്നിവർ തുറവൂർ ഗവ.ആശുപത്രിയിലും ചികിത്സയിലാണ്.

ഞായറാഴ്ച വൈകിട്ട് അന്ധകാരനഴി മുതുകിൽ പാലത്തിന് സമീപമായിരുന്നു സംഭവം. അന്ധകാരനഴിയിലേക്ക് പോകുകയായിരുന്ന കുടുംബത്തിന്റെ ഇരുചക്രവാഹനത്തിൽ എതിർദിശയിൽ നിന്നെത്തിയ കാർ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ് ഇരുചക്രവാഹന യാത്രക്കാർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലെത്തിക്കാൻ കാറിലുണ്ടായിരുന്ന യുവാക്കൾ തയ്യാറാകാതെ അസഭ്യം പറഞ്ഞതാണ് സംഘർഷണത്തിന് ഇടയാക്കിയത്. ഇതു ചോദ്യം ചെയ്തതിന് യുവാക്കൾ കൂട്ടം ചേർന്ന് മർദിച്ചു. തുടർന്ന് നാട്ടുകാർ സംഘടിച്ചതോടെ യുവാക്കൾ ഫോൺ വിളിച്ച് കൂടുതൽ യുവാക്കളെ സ്ഥലത്തെത്തിച്ചു. ഇവർ നാട്ടുകാരെ അസഭ്യം പറയുകയും കൈയേറ്റത്തിന് ശ്രമിക്കുകയും ചെയ്തതോടെ സംഘർഷാവസ്ഥയായി. ഇതിനിടെയാണ് ബിയർ കുപ്പികൊണ്ട് ഒരാൾക്ക് കുത്തേറ്റത്. പൊലീസെത്തി കാര്യങ്ങൾ ശാന്തമാക്കുകയും യുവാക്കളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അന്വേഷണം ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL