
ആലപ്പുഴ: സാഹിത്യകാരൻ നൈന മണ്ണഞ്ചേരിയുടെ മുറ്റത്തെ ചക്കരമാവിൻ ചുവട്ടിൽ എന്ന ഓർമ്മക്കുറിപ്പുകളുടെ സമാഹാരം എഴുത്തുകാരൻ നൂറനാട് മോഹൻ ചേർത്തല താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.എം. മനോജിന് നൽകി പ്രകാശനം ചെയ്തു. കഥാകൃത്ത് പി.ജെ.ജെ. ആന്റണി ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ എം. മാക്കിയിൽ പുസ്തകം പരിചയപ്പെടുത്തി. കെ.ജി. മോഹനൻ പിള്ള അദ്ധ്യക്ഷത വഹിച്ചു.
അഡ്വ. സഫിയ സുധീർ, ഹരീന്ദ്രനാഥ് തായങ്കരി, കെ.പി. കൃഷ്ണദാസ്, കെ.കെ. സുലൈമാൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |