SignIn
Kerala Kaumudi Online
Tuesday, 06 October 2026 3.02 AM IST

മണ്ഡലകാല പൂർവനവീകരണം: റോഡുകൾക്ക് 30 കോടി

ആലപ്പുഴ : ശബരിമല തീർത്ഥാടനകാലത്തിന് മുന്നോടിയായി റോഡുകൾ ഗതാഗതയോഗ്യമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ നാലു റോഡുകൾക്കായി 30.29കോടി രൂപ അനുവദിച്ചു. ശബരിമല പാതയുമായി നേരിട്ട് ബന്ധപ്പെടുന്ന ജില്ലയിലെ പ്രധാനപ്പെട്ട 17പൊതുമരാമത്ത് റോഡുകൾ ബി.എം ആന്റ് ബി.സി നിലവാരത്തിലുള്ളതിനാൽ ഇവയെ ഒഴിവാക്കി,​ മറ്റ് റോഡുകൾക്കാണ് തുക അനുവദിച്ചിട്ടുള്ളത്. ജില്ലയുടെ തെക്കൻ മേഖലകളിലെ റോഡുകളുടെ നിർമ്മാണ പ്രവൃത്തികളുടെ ടെൻഡർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. കരാറുകാർ ജോലി ഏറ്രെടുത്താൽ നവംബർ ആദ്യം തന്നെ പൂർത്തിയാക്കാനാകും.

കുട്ടനാട് മണ്ഡലത്തിലെ പള്ളിക്കുട്ടുമ്മ - നീലമ്പേരൂർ റോഡ്,​ ഹരിപ്പാട്,​ കായംകുളം മണ്ഡലങ്ങളിൽ ഉൾപ്പെട്ട ചൂളത്തെരുവ് - കനകക്കുന്ന് റോഡ്,​ കായംകുളം മണ്ഡലത്തിലെ ചെട്ടികുളങ്ങര വടക്കേത്തുണ്ടം-കരിപ്പുഴ റോഡ്,​ ഹരിപ്പാട് മണ്ഡലത്തിലെ പ്രതിമുഖം- ടി.ബി ജംഗ്ഷൻ- വെള്ളംകുളങ്ങര-ശാസ്താമുറി റോഡ് എന്നിവയാണ് നവീകരണപ്പട്ടികയിലുള്ളത്. ബി.എം ആന്റ് ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തിയാക്കാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

റോഡുകളും തുകയും (കോടിയിൽ)​

പള്ളിക്കുട്ടുമ്മ - നീലമ്പേരൂർ : ₹10

ചൂളത്തെരുവ് - കനകക്കുന്ന് : ₹10

ചെട്ടികുളങ്ങര വടക്കേത്തുണ്ടം-കരിപ്പുഴ : ₹5.20

പ്രതിമുഖം- ടി.ബി ജംഗ്ഷൻ- വെള്ളംകുളങ്ങര-ശാസ്താമുറി : ₹5.09

കുളമായി പഞ്ചായത്ത് റോഡുകൾ

1.പൊതുമരാമത്ത് റോഡുകളുടെ നവീകരണം മണ്ഡലകാലത്തിന് മുന്നോടിയായി ടെൻഡർ നടപടികളിലേക്ക് കടന്നെങ്കിലും ഗ്രാമപഞ്ചായത്തുകൾ ഉൾപ്പടെ ത്രിതലപഞ്ചായത്ത് ഭരണസമിതികൾക്ക് കീഴിലുള്ള റോഡുകളെല്ലാം തകർന്ന് തരിപ്പണമായ സ്ഥിതിയാണ്

2.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ജൽജീവൻ പദ്ധതിയുടെ പൈപ്പുകൾ സ്ഥാപിക്കാനും മറ്റുമായി കുഴിച്ച റോഡുകളടക്കം 417ഓളം ചെറുകിട റോഡുകളാണ് ജില്ലയിൽ യാത്ര അസാദ്ധ്യമായ നിലയിൽ തകർന്നു കിടക്കുന്നത്

3.തദ്ദേശ സ്ഥാപനങ്ങൾക്ക് കഴിഞ്ഞ വർഷം അവസാന ഗ‌ഡു പദ്ധതി വിഹിതം ലഭിക്കാത്തതും ഫണ്ട് ക്ഷാമത്താൽ ജൽജീവൻ വർക്കുകൾ ജല അതോറിട്ടി ചെയ്യാത്തതുമാണ് റോഡുകളുടെ ശോച്യാവസ്ഥയ്ക്ക് കാരണം

4. ടാറുൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റവും കരാറുകാരുടെ കുടിശികയും കാരണം ജോലികൾ ഏറ്റെടുക്കാൻ കരാറുകാർ കൂട്ടാക്കാതിരുന്നതും വിനയായി

ജോലികൾ ടെൻഡർ നടപടികളിലേക്ക് കടന്നിട്ടുണ്ട്. വൃശ്ചികം 1ന് മുമ്പായി പണി പൂർത്തിയാക്കുകയാണ് ലക്ഷ്യം

- പൊതുമരാമത്ത് വകുപ്പ്,​ റോഡ്സ് വിഭാഗം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL