
തുറവൂർ: കേരള കലാമണ്ഡലത്തിന്റെ തുള്ളൽ വിഭാഗം സംഘടിപ്പിച്ച ‘തുള്ളൽ സപ്തതി 2026’ പരിപാടിയുടെ ഭാഗമായി നടന്ന തുള്ളൽ ചൊല്ലിയാട്ടം മത്സരത്തിൽ സഹോദരിമാരായ ഗൗരി സുരേഷും ദുർഗ സുരേഷും ഒന്നാം സ്ഥാനം നേടി. പെൺകുട്ടികളുടെ വിഭാഗത്തിലാണ് ഇരുവരും ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
95 മത്സരാർത്ഥികൾ രജിസ്റ്റർ ചെയ്ത മത്സരത്തിലാണ് ഇരുവരുടെയും നേട്ടം. അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരക തുള്ളൽ കളരിയിലെ വിദ്യാർഥികളായ ഗൗരിയും ദുർഗ്ഗയും അമ്പലപ്പുഴ സുരേഷ് വർമ്മയുടെ ശിഷ്യരാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |