
ചേർത്തല:പിറവി സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സാഹിത്യസംഗമവും വയലാർ അനുസ്മരണവും കവി ദേവിദാസ് കൊല്ലം ഉദ്ഘാടനം ചെയ്തു. കാവ്യദാസ് ചേർത്തല അദ്ധ്യക്ഷനായി. ബേബി തോമസ്, തുറവൂർ സുലോചന,ഗീത ഉണ്ണികൃഷ്ണൻ, വി.ജി.മധുസൂദനൻ,വിജയൻ ചെമ്പക, ജിസ ജോയ്, പി.നളിനപ്രഭ,കല്ലട പ്രതാപചന്ദ്രൻ, ബാലാമണി,രാജേന്ദ്രൻ തുറവൂർ,വിനയകുമാർ തുറവൂർ,ഷിബു തിരുവിഴ എന്നിവർ സൃഷ്ടികൾ അവതരിപ്പിച്ചു. ഉല്ലല ബാബു ഫൗണ്ടേഷന്റെ നേതൃത്വത്തിൽ യു.പി.വിഭാഗം,ഹൈസ്‌കൂൾ വിഭാഗം കുട്ടികൾക്കായി 24ന് രാവിലെ 10ന് ഹോളി ഫാമിലി സ്‌കൂളിൽ കഥാരചനാ മത്സരം സംഘടിപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |