ആലപ്പുഴ : കേരളത്തിലെ ആർട്സ് ആൻഡ് സയൻസ്, പ്രൊഫഷണൽ കോളജ് വിദ്യാർത്ഥികൾക്കായി വൈ.എം.സി.എ കേരള റീജൻ മാവേലിക്കര ബിഷപ് മൂർ കോളേജിന്റെ സഹകരണത്തോടെ പ്രൊഫ.പി.ജെ. ഉമ്മൻ സ്‌മാരക ട്രോഫിക്ക് വേണ്ടി പ്രസംഗമത്സരവും അനുസ്‌മരണ സമ്മേളനവും 19ന് നടത്തും. ലഹരിമുക്‌ത കേരളം - നമ്മുടെ ഉത്തരവാദിത്തം എന്നതാണ് വിഷയം. അഞ്ച് മിനിറ്റാണ് സമയം. യഥാക്രമം 25,000, 10,000, 5,000 രൂപ വീതം ആദ്യ മൂന്ന് സ്‌ഥാനക്കാർക്ക് ലഭിക്കും. മാവേലിക്കര ബിഷപ് മൂർ കോളജിൽ രാവിലെ 11നാണ് മത്സരം. 15ന് വൈകിട്ട് 5വരെ രജിസ്‌റ്റർ ചെയ്യാം. ഫോൺ : 9387051024, 9892495370.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |