
അമ്പലപ്പുഴ: ബി.ജെ.പി പുന്നപ്ര തെക്ക് പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച ജനസഭ സംസ്ഥാന സമിതി അംഗം കൊട്ടാരം ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി അറവുകാട് ഏരിയ പ്രസിഡന്റ് കെ.ഷാജിമോൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ബി.ജെ.പി ആലപ്പുഴ നോർത്ത് ജില്ലാ സെൽ കോർഡിനേറ്റർ വി.ബാബുരാജ് മുഖ്യപ്രഭാഷണം നടത്തി. പുന്നപ്ര തെക്ക് ഏരിയ പ്രസിഡന്റ് അരുൺ ശക്തിധരൻ, സ്പോട്സ് സെൽ ജില്ലാ കൺവീനർ സുരേഷ് കെ.സി, ശ്രീദേവി. പി.എസ്, നിധിൻ കുമാർ അനന്തകൃഷ്ണൻ, ശശീന്ദ്ര ബാബു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.മധുലാൽ,എൻ. പുഷ്പ രാജൻ, ജയശ്രീ ബോബൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |