ആലപ്പുഴ: ലോക പ്രമേഹ ദിനമായ 14ന് നാഷണൽ ഹെൽത്ത് മിഷൻ,ലയൺസ് ക്ലബ്ബ് ആലപ്പുഴ സെൻട്രൽ, ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻ, റോട്ടറി ക്ലബ്ബ് ആലപ്പി എന്നിവയുടെ നേതൃത്വത്തിൽ പ്രമേഹ രോഗികൾക്കായി സൗജന്യ ഡയബറ്റിക് റെറ്റിനോപതി , പാദ പരിശോധന, തൈറോയിഡ് , എച്ച് .ബി.എ വൺസി പരിശോധനകൾ നടത്തും. സൗത്ത് പൊലീസ് സ്റ്റേഷന് പടിഞ്ഞാറു റോട്ടറി കമ്മ്യൂണിറ്റി ഹാളിൽ 14 ന് രാവിലെ 9.30 ന് ജില്ലാതല ഉദ്ഘാടനം കെ.സി. വേണുഗോപാൽ എം.പി. നിർവ്വഹിക്കും. ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് പ്രവേശനം. വിവരങ്ങൾക്ക് 8891010637 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് കോ-ഓർഡിനേറ്റർ ഡോ:എസ്.രൂപേഷ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |