
ആലപ്പുഴ: ഹൈസ്കൂൾ വിദ്യാർഥികളുടെ അറിവും സർഗാത്മകതയും ആശയവിനിമയശേഷിയും വ്യക്തിത്വവും കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ റേഡിയോ നെയ്തൽ 107.8 എഫ്.എം. സംഘടിപ്പിക്കുന്ന റേഡിയോ നെയ്തൽ പ്രിൻസ് / പ്രിൻസസ് മത്സരത്തിന്റെ പ്രിലിമിനറി റൗണ്ടിന് തുടക്കമായി. വിജയിക്ക് 1 ലക്ഷം രൂപയാണ് സമ്മാനം. എ.ഡി. തോമസ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. വിവിധ ഘട്ടങ്ങളിലായി നടക്കുന്ന മത്സരത്തിൽ അറിവ്, യുക്തിചിന്ത, സർഗാത്മകത, ആശയവിനിമയം, വ്യക്തിത്വം തുടങ്ങിയ മേഖലകളിലെ മികവ് വിലയിരുത്തും. ചടങ്ങിൽ റേഡിയോ നെയ്തൽ ഡയറക്ടർ ഫാ. സേവ്യർ കുടിയാംശേരി, ഷോ ഡയറക്ടർ എം.ജോസ് ജോസഫ്, ജാക്സൺ പീറ്റർ തുടങ്ങിയവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |