
ആലപ്പുഴ: എറണാകുളത്ത് നടക്കുന്ന മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുന്നമടക്കായലിൽ സംഘടിപ്പിച്ച ജലയാത്ര വ്യത്യസ്തമായി. ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിൽ നിന്നെത്തിയ പ്രവർത്തകർ 10ഓളം ശിക്കാര വള്ളങ്ങളിൽ ജലയാത്ര നടത്തി. ആലപ്പുഴ ബോട്ട് ജെട്ടിക്ക് സമീപത്ത് നിന്നും ആരംഭിച്ച ജലയാത്ര മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് എ. എം നസീർ ഫഗ്ഓഫ് ചെയ്തു. യൂത്ത്ലീഗ് ജില്ലാ പ്രസിഡന്റ് സാബു ഇലവുംമൂട്ടിൽ, ജനറൽ സെക്രട്ടറി അഡ്വ. അൽത്താഫ് സുബൈർ എന്നിവർ ചേർന്ന് പതാക ഏറ്റുവാങ്ങി. അഡ്വ. എ. എ റസാഖ്, എ. എം നൗഫൽ, നാസർ ബി താജ്, വി.എസ് ബിജു, ഷാഫി കാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |