SignIn
Kerala Kaumudi Online
Saturday, 07 November 2026 10.46 PM IST

സ്വാമി വിശുദ്ധാനന്ദയുടെ സ്ഥാനലബ്ദി, പ്രതീക്ഷയിൽ ചേവണ്ണവൂർ കളരി

ph

കായംകുളം: ശ്രീനാരായണ ഗുരുദേവൻ വിദ്യ അഭ്യസിച്ച കായംകുളം പുതുപ്പള്ളിയിലെ ചേവണ്ണൂർ കളരി കാര്യദർശി സ്വാമി വിശുദ്ധാനന്ദ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ പുതിയ ജനറൽ സെക്രട്ടറിയായതോടെ കളരി ഏറെ പ്രതീക്ഷയിൽ. ശിവഗിരി ബ്രഹ്മവിദ്യാലയത്തിന്റെ ശാഖയായി ചേവണ്ണൂർ കളരിയെ മാറ്റാനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകിവന്ന സ്വാമിയുടെ സ്ഥാനലബ്ദി കളരിയുടെ സമഗ്ര വികസനത്തിന് ഉതകുമെന്നാണ് കരുതുന്നത്.

ശ്രീനാരായണ ഗുരുദേവൻ കുമ്മമ്പള്ളി രാമൻപിള്ള ആശാനിൽ നിന്ന് സംസ്‌കൃതം അഭ്യസിച്ച ചേവണ്ണൂർ കളരിയും 1.77 ഏക്കർ സ്ഥലവും നാശത്തിന്റെ വക്കിലാണെന്ന് 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നവീകരണം ആരംഭിച്ചത്. തുടർന്ന് പ്രവാസി വ്യവസായിയും മുരള്യാ ഫൗണ്ടേഷൻ ചെയർമാനുമായ കെ. മുരളീധരൻ വസ്തുവാങ്ങി ശിവഗിരി മഠത്തിന് കാണിക്കയായി സമർപ്പിച്ചു. കോടികൾ മുടക്കി സർവ്വമത പാഠശാല ഉൾപ്പെടെയുള്ള വിവിധനിർമ്മാണ പ്രവർത്തനങ്ങൾ മുരള്യാ ഫൗണ്ടേഷന്റെ സഹകരണത്തോടെ ഇവിടെ നടന്നുവരികയാണ്. മുമ്പ് മരുത്വാമലയുടെ ചുമതല കാര്യക്ഷമമായി നിർവ്വഹിച്ച സ്വാമി വിശുദ്ധാനന്ദ, ചേവണ്ണൂർ കളരിയുടെ കാര്യദർശിയായി ചുമതലയേറ്റതോടെയാണ് ഇവിടം അറിവിന്റെ കേന്ദ്രമായി മാറിയത്. ഗുരുദേവദർശനത്തിന്റെ ചുവടുപിടിച്ച് ഗുരുകുല സമ്പ്രദായത്തിലുള്ള പഠനരീതിയാണ് ഇവിടെ ലക്ഷ്യമിടുന്നത്. കളരിയും തറവാടും നവീകരിക്കുകയും ഗസ്റ്റ് ഹൗസ്, ഓഡിറ്റോറിയം, ഡൈനിംഗ് ഹാൾ, പാചകപ്പുര എന്നിവയുടെ നിർമ്മാണം പൂർത്തിയാക്കുകയും ചെയ്തു. കൂടാതെ സമീപത്തെ 55 സെന്റ് വസ്തുകൂടി വിലയ്ക്ക് വാങ്ങി. ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്കുള്ള പാർക്കിംഗ് സൗകര്യം, ഡോർമെറ്ററി എന്നിവയുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ചേവണ്ണൂർ കളരിയെ ശിവഗിരി ബ്രഹ്മവിദ്യാലയത്തിന്റെ ശാഖയാക്കി മാറ്റാനുള്ള മഠത്തിന്റെ അനുമതിക്കായി ശ്രമിക്കുന്നതിനിടെയാണ് സ്വാമി വിശുദ്ധാനന്ദ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി പദവിയിലെത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL