SignIn
Kerala Kaumudi Online
Monday, 09 November 2026 4.30 AM IST

ചിത്ര പ്രദർശനം ഇന്ന് മുതൽ

കായംകുളം : കേരള ലളിതകലാഅക്കാദമി ശേഖരത്തിലെ തിരഞ്ഞെടുത്ത ചിത്രങ്ങളുടെ ക്യൂറേറ്റഡ് പ്രദർശനം ഇന്ന് കായംകുളം ശങ്കർ സ്മാരക കാർട്ടൂൺ മ്യൂസിയത്തിലെ ഗാലറിയിൽ തുടങ്ങും.രാവിലെ 11ന് മന്ത്രി എം.ലിജു ഉദ്ഘാടനം ചെയ്യും.അക്കാദമിയുടെ ചിത്രകലാ ക്യാമ്പുകളിൽ നിന്ന് തിരഞ്ഞെടുത്ത 17 കലാകാരരുടെ 25സൃഷ്ടികളാണ് പ്രദർശനത്തിലുള്ളത്. ഡോ.കവിത ബാലകൃഷ്ണൻ, ഡോ.സുധീഷ് കോട്ടേമ്പ്രം എന്നിവരാണ് ക്യൂറേറ്റർമാർ.അക്കാദമി ചെയർപേഴ്സൺ പ്രൊഫ.എസ്.പ്രകാശ് മൂർത്തി അദ്ധ്യക്ഷത വഹിക്കും.അക്കാദമി സെക്രട്ടറി വൈക്കം എം.കെ.ഷിബു, വൈസ് ചെയർമാൻ ടി.ആർ.ഉദയകുമാർ എന്നിവർ പങ്കെടുക്കും. പ്രദർശനം 19ന് സമാപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL