
പൂച്ചാക്കൽ:ശ്രീകണ്ഠേശ്വരം ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിലെ സൗഹൃദ ക്ലബ്, കരിയർ ഗൈഡ് എന്നിവയുടെ നേതൃത്വത്തിൽ പവർ ബ്രിഗേഡിന്റെ ത്രിദിന ജീവിത നൈപുണി ക്യാമ്പിന്റെ ഉദ്ഘാടനം പാണാവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി ബാബുരാജ് നിർവഹിച്ചു.വാർഡ് മെമ്പർ അഡ്വ.എസ്.രാജേഷിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രിൻസിപ്പൽ ഇൻ ചാർജ് പ്രിൻസി.കെ, സൗഹൃദ കോർഡിനേറ്റർ പവിത കെ.ആർ എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡൻറ് സന്തോഷ്.പി യൂണിഫോമും തൊപ്പിയും വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് സ്വപ്നാവത്സലൻ,ജോയിന്റ് കോർഡിനേറ്റർ രാജി എ,കരിയർ ഗൈഡ് മുഹമ്മദ് ഉസ്മാൻഎന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |