
ചാരുംമൂട്: ബി.ജെ.പി ചാരുംമൂട് മണ്ഡലം വള്ളികുന്നം കിഴക്ക് ഏരിയയിലെ 206-ാം നമ്പർ ബൂത്ത് സമ്പൂർണ ബൂത്ത് രൂപീകരണ സമ്മേളനവും അനുമോദനവും ബി.ജെ.പി ജില്ലാ മീഡിയ കൺവീനർ അഡ്വ.പീയൂഷ് ചാരുംമൂട് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് രാജേഷ് കാട്ടൂർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ അനിൽ വള്ളികുന്നം, ഭാരവാഹികളായ സുരേഷ് സോപാനം, ബിജു പി.ബി, രമണൻ, മനോഹരൻ നായർ എന്നിവർ സംസാരിച്ചു. മെഡിക്കൽ പി.ജി പരീക്ഷയിൽ ഉന്നത വിജയം നേടിയ ബി.ജെ.പി ഇൻഡസ്ട്രിയൽ സെൽ ജില്ലാ കൺവീനർ സോമരാജക്കുറുപ്പിന്റെ മകൾ ഡോ.അനുശ്രീയെ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |