SignIn
Kerala Kaumudi Online
Thursday, 11 June 2026 11.51 PM IST

കടൽകയറ്റം ശക്തം, തിരമാലകൾ ശക്തിയായി തീരത്തേയ്ക്ക്

ambala

അമ്പലപ്പുഴ: ജില്ലയുടെ തീരങ്ങളിൽ കടൽ കയറ്റം ശക്തം. പുറംകടലിൽ രൂപപ്പെട്ട കൂറ്റൻ തിരമാലകൾ കര ലക്ഷ്യമാക്കി നീങ്ങുന്നതിനാൽ തീരത്തെ മത്സ്യ ബന്ധനയാനങ്ങൾ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. ട്രോളിഗ് നിരോധന കാലയളവിൽ വള്ളങ്ങൾക്ക് മത്സ്യ ബന്ധനത്തിന് തടസമില്ലെങ്കിലും ക്ഷോഭം ശക്തമായ സാഹചര്യത്തിൽ കടൽ പോയില്ല. തീരത്തിനോട് ചേർന്ന് കടലിൽ വല ഇടുന്ന ചില പൊന്തുകൾ ഇറക്കിയെങ്കിലും ശക്തമായ കാറ്റുമൂലം കരയണഞ്ഞു. പുറക്കാട് ഭാഗത്തു നിന്നാണ് പൊന്തുകൾ ഇറക്കുന്നത്. ഇവിടെ ചാകര തെളിയാൻ സാധ്യതയുള്ളതിനാൽ നിരവധി പൊന്തുകളാണ് വാഹനങ്ങളിലെത്തിക്കുന്നത്. അതേ സമയം നാളെ വരെ കാലാവസ്ഥ ഗവേഷണ കേന്ദ്രം ജില്ലയിൽ മത്സ്യ ബന്ധനത്തിന് നിരോധനവും മത്സ്യ തൊഴിലാളികൾക്ക് മുന്നറിയിപ്പും ഏർപ്പെടുത്തിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL