
കൊച്ചി: സ്വതന്ത്രവും നിർഭയവുമായ അഭിപ്രായ പ്രകടനം ജനാധിപത്യ സമൂഹത്തിലെ പ്രാണവായുവാണെന്ന് സാംസ്കാരിക കൂട്ടായ്മ. പി.വി. അൻവർ എം.എൽ.എ അഡ്വ. ജയ്ശങ്കറിന് നേരെ നടത്തിയ അസഭ്യ പരാമർശങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു യോഗം.
പി.വി. അൻവറിനെ നിയന്ത്രിക്കുവാനുള്ള ചുമതല എൽ.ഡി.എഫിനും സി.പി.എമ്മിനും സർക്കാരിനുമുണ്ടെന്ന് ഡോ. സെബാസ്റ്റ്യൻ പോൾ പറഞ്ഞു.
സാഹിത്യകാരൻ കെ.എൽ. മോഹനവർമ്മ, ഡോ. കെ.എസ്. രാധാകൃഷ്ണൻ, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ, ജസ്റ്റിസ് പി.എൻ. രവീന്ദ്രൻ, കത്തോലിക്കാ സഭ പ്രസിഡന്റ് വി.വി. അഗസ്റ്റിൻ, ഇ.എൻ. നന്ദകുമാർ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |