
കൊച്ചി: പുതിയ സംരംഭം തുടങ്ങാൻ താത്പര്യപ്പെടുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്‌മെന്റ് അഞ്ച് ദിവസത്തെ ശില്പശാല സംഘടിപ്പിക്കുന്നു. സംരംഭകനാകാൻ ആഗ്രഹിക്കുന്നവർക്ക് 24 മുതൽ 28 വരെ കളമശ്ശേരിയിലുള്ള കീഡ് ക്യാമ്പസിൽ നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാം. പുതിയ സംരംഭകർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ബിസിനസിന്റെ നിയമ വശങ്ങൾ, ഐഡിയ ജനറേഷൻ, പ്രൊജക്ട് റിപ്പോർട് തയ്യാറാക്കുന്ന വിധം തുടങ്ങിയ നിരവധി സെഷനുകളാണ് ഉൾപെടുത്തിയിരിക്കുന്നത്. താത്പര്യമുള്ളവർ http://kied.infot/raining-calender/ വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈനായി 22ന് മുമ്പ് അപേക്ഷിക്കണം. വിവരങ്ങൾക്ക് : 9188922800.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |