SignIn
Kerala Kaumudi Online
Thursday, 22 October 2026 10.36 PM IST

ഒരേ സമയം ഇരട്ട അവയമാറ്റം: നാൽപ്പതേഴുകാരന് പുനർജന്മം

padam

കൊച്ചി: 24 വർഷത്തിനിടെ വൃക്കയിലെ കല്ല് നീക്കാൻ നടത്തിയത് 15 ശസ്ത്രക്രിയകൾ. കോടിയിൽ ഒരാൾക്ക് മാത്രമുണ്ടാകുന്ന പ്രൈമറി ഹൈപ്പറോക്സ് സലൂറിയെന്ന ജനിതകരോഗമാണെന്ന് തിരച്ചറിഞ്ഞപ്പോഴേക്കും കണ്ണൂർ സ്വദേശി മോഹൻ കാമ്പ്രാത്തിന്റെ ഇരുവൃക്കകളും തകരാറിലായിരുന്നു. ഒടുവിൽ സഹപ്രവർത്തകരുടെ സഹയത്താൽ എറണാകുളം ലേക്‌ഷ‌ോർ ആശുപത്രിയിൽ നടന്ന അപൂർവ്വ ശസ്ത്രക്രിയ 47കാരന് പുതിയ ജീവിതമേകി.

ദുബായിൽ ഓഫീസ് അസിസ്റ്റന്റായ മോഹന്റെ കരളും വൃക്കയും ഒരേസമയം മാറ്റിവച്ചത് കഴിഞ്ഞ ഏപ്രിലിലാണ്. മോഹൻ ഇന്നലെ വീണ്ടും ലേക്‌ഷ‌ോർ ആശുപത്രിയിലെത്തി.

23-ാം വയസിലായിരുന്നു ദുബായിയിൽ ആദ്യശസ്ത്രക്രിയ. ഏഴ് തവണ ഇതേ ശസ്ത്രക്രിയകൾ നടത്തി. കോഴിക്കോട് ആശുപത്രിയിലും ഏഴുതവണ ശസ്ത്രക്രിയയ്ക്ക് വിധേയനായി. ഈവർഷം ആദ്യമാണ് മോഹനെ ലേക്‌ഷോറിൽ പ്രവേശിപ്പിച്ചത്.

ദുബായിൽ ജോലിക്ക് മടങ്ങാൻ ഒരുങ്ങുകയാണ് മോഹൻ. കണ്ണൂരിലെ സാധാരണകുടുംബാംഗമായ മോഹന്റെ ചികിത്സാ ചെലവെല്ലാം സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് വഹിച്ചത്. അടുത്ത ബന്ധുക്കൾ തന്നെയാണ് അവയവങ്ങൾ ദാനംചെയ്തത്. വിവാഹിതനാണ് മോഹൻ.

 രോഗാവസ്ഥയിങ്ങനെ

ശരീരങ്ങളിൽ ഒക്സിലേറ്റ് അടിഞ്ഞു കൂടുന്നത് തടയുന്ന കരളിലെ എൻസൈം ഈ രോഗമുള്ളവരിൽ ഉണ്ടാവില്ല. അമിതമായ ഉത്പാദിപ്പിക്കപ്പെടുന്ന ഓക്സലേറ്റ് വൃക്ക, ഹൃദയം, കണ്ണുകൾ തുടങ്ങിയവയെ ബാധിക്കും. ജീൻടെസ്റ്റിലാണ് രോഗം കണ്ടെത്തിയത്.

12 മണിക്കൂർ നീണ്ട ശസ്ത്രക്രിയ

മോഹന് കരളും വൃക്കയും ഒരുമിച്ചു മാറ്റിവയ്ക്കൽ മാത്രമായിരുന്നു പ്രതിവിധി. യൂറോളജി, നെഫ്രോളജി, ലിവർ ട്രാൻസ്പ്ലാന്റ് എന്നീ വിഭാഗങ്ങളിൽ നിന്നുള്ള വിദഗ്ദ്ധരുടെ ടീമാണ് ഒരേ സമയം രണ്ട് ദാതാക്കളും ഒരു സ്വീകർത്താവുമുൾപ്പെട്ട സങ്കീർണ്ണ ശസ്ത്രക്രിയ നടത്തിയത്. മൂന്ന് ഓപ്പറേഷൻ തിയേറ്ററുകളിലായി 12 മണിക്കൂറായിരുന്നു ശസ്ത്രക്രിയ.

ഒരേസമയം രണ്ട് അവയവമാറ്റ ശസ്ത്രക്രിയകൾ ചെയ്യുന്നത് ശരീരം അവയവങ്ങൾ നിരസിക്കാനുള്ള സാദ്ധ്യത കുറയ്ക്കും. ദീർഘകാല ഫലവും നൽകും


ഡോ. ജോർജ് പി. എബ്രഹാം
യൂറോളജി മേധാവി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL