
കൊച്ചി: കൊച്ചിൻ ടെക്‌നോപൊളീസിന്റെ നേതൃത്വത്തിൽ നടത്തുന്ന പൂവിളി സീസൺ 5 നടത്തി. റോട്ടറി ഡിസ്ട്രിക്ട് 3201 ഉൾപ്പെടെ 200 ഓളം ക്ലബുകൾ പങ്കെടുത്തു. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ സുന്ദര വടിവേലു ഉദ്ഘാടനം ചെയ്തു.
ഫാഷൻ ഷോ, തിരുവാതിര, ഓണപ്പാട്ട്, വടം വലി, അത്ത പൂക്കളം എന്നീ മത്സരങ്ങളിൽ നിരവധിപ്പേർ പങ്കെടുത്തു. നെസ്റ്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. ജഹാംഗിറിന് റോട്ടറി വൊക്കേഷണൽ അവാർഡും ഹോണററി മെമ്പർഷിപ്പ് നൽകി ആദരിച്ചു.
എവെർ റോളിംഗ് ട്രോഫി റോട്ടറി കൊച്ചിൻ റോയൽസ് കരസ്ഥമാക്കി. ജെറി തോമസ്, എബി സാം പ്ലാത്തോട്ടം, സുധീഷ്, എം.എസ്. അനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |