SignIn
Kerala Kaumudi Online
Wednesday, 16 September 2026 11.32 AM IST

സൻസ്‌കാര സ്കൂളിൽ 13ന് വിദ്യാരംഭം

school

കൊച്ചി: ഇൻഫോപാർക്കിലെ സൻസ്‌കാര സ്‌കൂൾ, തൃപ്പൂണിത്തുറ വിദ്യാരംഭം പ്രീസ്‌കൂൾ എന്നിവിടങ്ങളിൽ 13ന് രാവിലെ 8മുതൽ വിദ്യാരംഭ ചടങ്ങ് നടക്കും. മുത്തൂറ്റ് ഗ്രൂപ്പ് എം.ഡി. ജോർജ്ജ് അലക്‌സാണ്ടർ, ഹൈക്കോടതി മുൻ ജഡ്ജി ബി. കെമാൽ പാഷ, സംവിധായകൻ സിബി മലയിൽ, നടി മല്ലിക സുകുമാരൻ, നർത്തകി നീന പ്രസാദ്, കഥകളി ആചാര്യൻ ഫാക്ട് പത്മനാഭൻ, നർത്തകി കലാമണ്ഡലം കലാ വിജയൻ, ശാസ്ത്രീയ സംഗീതജ്ഞൻ ഉഡുപ്പി ശങ്കരനാരായണൻ, എഴുത്തുകാരൻ രാമഭദ്ര തമ്പുരാൻ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരാണ് കുട്ടികൾക്ക് ആദ്യാക്ഷരം പകരുന്നത്. പങ്കെടുക്കാൻ താത്പര്യമുള്ളവർ 73560 77755, 9567863227 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL