
കൊച്ചി: മദ്ധ്യകേരളത്തിലെ സാധാരണക്കാരായ രോഗികൾക്ക് ആശ്രയവും പ്രതീക്ഷയുമായ കൊച്ചി ക്യാൻസർ റിസർച്ച് സെന്ററിന് ഇന്ന് എട്ടാം വാർഷികം. അത്യാധുനികവും വിപുലവുമായ സൗകര്യങ്ങളും സംവിധാനങ്ങളുമായി സ്വന്തം കെട്ടിടം ഉദ്ഘാടനത്തിന് സജ്ജമായത് വാർഷികത്തിന് ഇരട്ടിമധുരം പകരുന്നു. ഒരുമാസത്തിനകം കെട്ടിടോദ്ഘാടനം നടത്താന്നുള്ള ഒരുക്കത്തിലാണ് അധികൃതർ.
സർക്കാരിന്റെ വാഗ്ദാനം. എന്നാൽ അഞ്ചുവർഷങ്ങൾക്ക് ശേഷമാണ് കെട്ടിടം പൂർത്തിയായത്. കൊവിഡും പ്രളയങ്ങളും സാമ്പത്തികപ്രതിസന്ധിയും പിന്നിട്ടാണ് കെട്ടിടം പൂർത്തിയായത്.
രോഗനിർണയത്തിനും ചികിത്സയ്ക്കും ആവശ്യമായ യന്ത്രസംവിധാനങ്ങൾ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. പെറ്റ് സ്‌കാൻ പോലെ സുപ്രധാന ഉപകരണങ്ങളൊഴികെ സ്ഥാപിച്ചു കഴിഞ്ഞു. ക്യാൻസർ സെന്ററിന് വേണ്ടി പോരാടിയ ജസ്‌റ്റിസ് വി.ആർ. കൃഷ്‌ണയ്യർ മൂവ്മെന്റിന് അഭിമാനിക്കാൻ കഴിയുന്നതാണ് കെട്ടിടം പൂർത്തിയായത്. അഞ്ചുവർഷം വൈകിയെങ്കിലും
സാധാരണ പദ്ധതികളുടെ വേഗതയെക്കാൾ കുറഞ്ഞ സമയത്തിൽ നിർമ്മാണം പൂർത്തിയായി.
2016
കളമശേരിയിലെ സർക്കാർ മെഡിക്കൽ കോളേജ് കെട്ടിടത്തിലാണ് ക്യാൻസർ സെന്റർ ആരംഭിച്ചു
2019
മൂന്നാം വാർഷികത്തിൽ സ്വന്തം കെട്ടിടത്തിന് തറക്കല്ലിട്ടപ്പോൾ ഒരുവർഷത്തിനകം നിർമ്മാണം പ്രവർത്തനമാരംഭിക്കും എന്നായിരുന്നു പ്രഖ്യാപനം
2024
നിർമ്മാണം അവസാന ഘട്ടത്തിൽ. രോഗനിർണയത്തിനും ചികിത്സയ്ക്കും ആവശ്യമായ യന്ത്രസംവിധാനങ്ങൾ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്.
450 കോടി രൂപ ചെലവ്
കാൻസർ സെന്ററിന്റ കെട്ടിടത്തിന്റെ നിർമ്മാണച്ചെലവ് കിഫ്ബി വഴിയാണ് നൽകുന്നത്. 450 കോടി രൂപയാണ് ചെലവ്. കെട്ടിടത്തിന് അഗ്‌നിരക്ഷാസേനയുടെ ഉൾപ്പെടെ അനുമതിപത്രം ലഭിക്കുന്നതിനുള്ള പരിശോധനകൾ ആരംഭിച്ചു. ഇൻകെല്ലിനാണ് കെട്ടിട നിർമ്മാണത്തിന്റെ മേൽനോട്ട ചുമതല.
അത്യാധുനിക കാൻസർ നിർണയ, ചികിത്സാ ഉപകരണങ്ങൾ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) വഴിയാണ് വാങ്ങിയത്. 210 കോടി രൂപ ഇതിനായി അനുവദിച്ചിട്ടുണ്ട്. റേഡിയേഷൻ സംവിധാനം, വെന്റിലേറ്ററുകൾ, ഓപ്പറേഷൻ തിയേറ്റർ സംവിധാനങ്ങൾ, കീമോതെറാപ്പി, അനസ്തേഷ്യ മെഷീൻ തുടങ്ങിയവയാണ് ആദ്യഘട്ടത്തിൽ സ്ഥാപിക്കുക.
തസ്തിക നിർണയം നീളുന്നു
സെന്ററിൽ ആവശ്യമായ ഡോക്ടർമാരുടെ ഉൾപ്പെടെ തസ്തികകൾ നിർണയം നീളുകയാണ്. 350 ഓളം തസ്തികകൾക്കായി സെന്റർ ശുപാർശ നൽകിയെങ്കിലും നടപടികൾ പൂർത്തിയായിട്ടില്ല. സർജിക്കൽ ഓങ്കോളജിസ്റ്റുമാർ, നഴ്‌സുമാർ, സാങ്കേതിക വിദഗ്ദ്ധർ തുടങ്ങിയ തസ്തികളിൽ നിയമനം നടത്തിയെങ്കിലേ രോഗികൾക്ക് പൂർണമായ സേവനം ലഭ്യമാക്കാൻ കഴിയൂ.
സെന്റർ സൗകര്യങ്ങൾ
ആദ്യഘട്ടത്തിൽ കിടക്കകൾ 100
ആകെ കിടക്കകൾ 300
ആകെ തിയേറ്റർ 10
സെന്ററിന് വേണ്ടി നിരന്തരം ജാഗ്രതയോടെ പ്രവർത്തിച്ച ഡോ.എൻ.കെ. സനിൽകുമാറിന്റെ വേർപാടാണ് വേദന. സെന്റർ സാക്ഷാത്കരിച്ചതിന്റെ 90 ശതമാനം ക്രെഡിറ്റും ഡോ. സനിലിന്റെ പ്രവർത്തനങ്ങൾക്കാണ്.
ജസ്‌റ്റിസ് വി.ആർ. കൃഷ്‌ണയ്യർ മൂവ്മെന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |