
കൊച്ചി: പണിയെടുത്ത് മാസങ്ങളായിട്ടും കൂലി ലഭിക്കാതെ അടിസ്ഥാന തൊഴിലാളി വർഗം ആത്മഹത്യ ചെയ്യുന്ന ദുരവസ്ഥ നാടിന് അപമാനകരമാണെന്ന് എച്ച്.എം.എസ് ദേശീയ സെക്രട്ടറി തമ്പാൻ തോമസ് പറഞ്ഞു. സ്കൂൾ പാചക തൊഴിലാളികൾ ഉന്നയിച്ച ആവശ്യങ്ങളോട് സംസ്ഥാന സർക്കാർ പുലർത്തുന്ന നിഷേധാത്മക നയത്തിൽ പ്രതിഷേധിച്ച് സ്കൂൾ പാചക തൊഴിലാളി സംഘടനയുടെ (എച്ച്.എം.എസ് ) നേതൃത്വത്തിൽ കളക്ട്രേറ്റിനു മുന്നിൽ നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എച്ച്.എം.എസ് സംസ്ഥാന സെക്രട്ടറി ജി. ഷാനവാസ്, ജനറൽ സെക്രട്ടറി ടോമി മാത്യു, തേറമ്പിൽ ശ്രീധരൻ, കെ.പി. കൃഷ്ണൻകുട്ടി, കെ.എസ്. ജോഷി, പി.ഡി. ആശ, എം.വി.ലോറൻസ്, പി.എം. ഷംസുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |