
പറവൂർ: സംസ്ഥാന സൗത്ത് സോൺ പുരുഷ - വനിത യൂത്ത് വോളിബാൾ ചാമ്പ്യൻഷിപ്പ് 4, 5 തീയതികളിൽ മൂത്തകുന്നം എസ്.എൻ.എം ടെമ്പിൾ സ്റ്റേഡിയത്തിൽ നടക്കും. എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ഏഴ് ജില്ലകളിലെ ഏഴ് വീതം പുരുഷ, വനിതാ ടീമുകൾ മാറ്റുരയ്ക്കും. 4ന് വൈകിട്ട് 5ന് കോസ്റ്റൽ സെക്യൂരിറ്റി എ.ഐ.ജി ജി. പൂങ്കുഴലി ഉദ്ഘാടനം ചെയ്യും. സംസ്ഥാന വോളിബാൾ അസോസിയേഷൻ പ്രസിഡന്റ് ബിനോയ് ജോസഫ് അദ്ധ്യക്ഷനാകും. 5ന് വൈകിട്ട് 7ന് സമാപന സമ്മേളനത്തിൽ വി.എ. മൊയ്തീൻ നൈന അദ്ധ്യക്ഷനാകും. ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം കെ.പി. വിശ്വനാഥൻ ജേതാക്കൾക്ക് ട്രോഫി സമ്മാനിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |