
അങ്കമാലി: മലയാള ഐക്യവേദി എറണാകുളം ജില്ലാ സമ്മേളനം ജനുവരി 11 ന് ഉച്ചയ്ക്ക് രണ്ടിന് കാലടിയിൽ നടക്കും. ഡോ. വത്സലൻ വാതുശ്ശേരി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡോ. സുരേഷ് മൂക്കന്നൂർ (ചെയർമാൻ), രാധാ മുരളീധരൻ (വൈസ് ചെയർമാൻ), എസ്. സുരേഷ് ബാബു (കൺവീനർ), കെ ജി അഭിജിത്ത് (ജോ. കൺവീനർ) എന്നിവരെ സ്വാഗത സംഘം ഭാരവാഹികളായി തിരഞ്ഞെടുത്തു. എം.ടി അനുസ്മരണം, വിവിധ വിഷയങ്ങളിൽ സെമിനാറുകൾ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. സംഘാടക സമിതി രൂപീകരണ യോഗത്തിൽ ഡോ. സുരേഷ് മൂക്കന്നൂർ, പി .വി . രമേശൻ, എ എസ് ഹരിദാസ്, എസ്. സുരേഷ് ബാബു, ജോംജി ജോസ്, അഡ്വ. കെ. എം അബ്ദുള്ള എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |