
കൊച്ചി: കുസാറ്റ് 42-ാം ഇന്റർ കൊളീജിയറ്റ് ഗെയിംസ് മീറ്റ് ഇന്നുമുതൽ 13 വരെ യൂണിവേഴ്സിറ്റി ഗ്രൗണ്ടിലും സെന്റ് പോൾസ് കോളേജ് ഗ്രൗണ്ടിലും നടക്കും. ക്രിക്കറ്റ് ടൂർണമെന്റോടെയാണ് തുടക്കം. തൃക്കാക്കര ക്യാമ്പസ്, സ്കൂൾ ഒഫ് എൻജിനിയറിംഗ്, കുസെക് കുട്ടനാട്, 8 അംഗീകൃത കോളേജുകൾ എന്നിവടങ്ങളിൽ നിന്നുളള 1500 ലേറെ വിദ്യാർത്ഥികൾ പങ്കെടുക്കും. ഫുട്ബാൾ, ക്രിക്കറ്റ്, വോളിബാൾ, ബാസ്ക്കറ്റ്ബാൾ, ബാഡ്മിന്റൺ, ടേബിൾ ടെന്നീസ്, ചെസ്, ത്രോബാൾ തുടങ്ങിയവയാണ് മത്സര ഇനങ്ങൾ. 13 ന് സ്കൂൾ ഒഫ് മാനേജ്മെന്റ് സ്റ്റഡീസ് ഓഡിറ്റോറിയത്തിൽ സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |