
കൊച്ചി: സഭയെയും പുതിയ തലമുറയെയും നശിപ്പിക്കാൻ അച്ചാരം വാങ്ങിയ വിമത വൈദികരുടെ മാവോയിസ്റ്റ് ബന്ധത്തെക്കുറിച്ച് സർക്കാർ അന്വേഷിക്കണമെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ (സി.എൻ.എ) ആവശ്യപ്പെട്ടു. സഭാവിരുദ്ധ
പ്രവർത്തനങ്ങൾക്ക് ലഭിക്കുന്ന സാമ്പത്തിക സ്രോതസിന്റെ ഉറവിടവും അന്വേഷിക്കണം. അപവാദ പ്രചാരണങ്ങൾ തുടർന്നാൽ ശക്തമായ പ്രതിഷേധങ്ങൾക്ക് സി.എൻ.എ രൂപം നൽകുമെന്നും യോഗം ആവശ്യപ്പെട്ടു. ചെയർമാൻ ഡോ. എം.പി. ജോർജ്, കൺവീനർ ജോസ് പാറേക്കാട്ടിൽ ട്രഷറർ പോൾസൺ കുടിയിരിപ്പിൽ, വക്താവ് ഷൈബി പാപ്പച്ചൻ, കോർ കമ്മിറ്റി അംഗങ്ങളായ ബൈജു ഫ്രാൻസീസ്, ആന്റണി മേയ്ക്കാൻ തുരുത്തിൽ, ലാലി ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |