SignIn
Kerala Kaumudi Online
Thursday, 22 October 2026 4.42 PM IST

പുതുവർഷത്തിൽ 1.3 ലക്ഷം യാത്രക്കാർ  കുതിപ്പുമായി മെട്രോ

metro

കൊച്ചി: ഡിസംബർ 31 മുതൽ പുതുവർഷ പുലർച്ചെ രണ്ടു വരെ കൊച്ചി മെട്രോയിൽ 1.30 ലക്ഷം പേർ യാത്ര ചെയ്തു. ഡിസംബറിൽ മാത്രം 32,35,027 പേർ യാത്ര ചെയ്തതോടെ പ്രതിമാസ യാത്രക്കാരുടെ എണ്ണത്തിൽ റെക്കാഡ് വർദ്ധന. ഡിസംബറിൽ യാത്രാടിക്കറ്റിൽ നിന്ന് 10.15 കോടി നേടി. മുൻവർഷം ഡിസംബറിൽ ആകെ യാത്രക്കാർ 29,59,685ഉം വരുമാനം 9,24,69,402 രൂപയുമായിരുന്നു.

ജൂലായ് മുതൽ പ്രതിദിനം ഒരു ലക്ഷത്തിലേറെ യാത്രക്കാരുണ്ട്.

ടിക്കറ്റിംഗിന് ഏറ്റവും കൂടുതൽ ഡിജിറ്റൽ സംവിധാനംഉപയോഗിക്കുന്നതിനാൽ ഈവർഷം ടിക്കറ്റിംഗ് സമ്പ്രദായം സമ്പൂർണമായും ഡിജിറ്റലൈസ് ചെയ്യും. യുവാക്കളെ ആകർഷിക്കുകയാണ് ലക്ഷ്യം.

ലാസ്റ്റ്മൈൽ, ഫസ്റ്റ്മൈൽ കണക്ടിവിറ്റി കൂട്ടി പ്രതിദിന യാത്രക്കാരെ ആകർഷിക്കാൻ 15 ഇലക്ട്രിക് ബസുകളുടെ സർവീസ് ഉടൻ ആരംഭിക്കും. പരീക്ഷണയോട്ടം പൂർത്തിയാക്കിയാലുടൻ മെട്രോ സ്റ്റേഷനുകളെയും വാട്ടർ മെട്രോ സ്റ്റേഷനുകളെയും ബന്ധിപ്പിച്ച് ഇ- ബസ് സർവീസ് ആരംഭിക്കും.

 വാട്ടർ മെട്രോയിൽ 35 ലക്ഷം

കൊച്ചി വാട്ടർ മെട്രോയിൽ 35 ലക്ഷംപേർ യാത്ര ചെയ്തു. പദ്ധതി വിജയത്തോടെ ഇന്ത്യയിലെ 18 സ്ഥലങ്ങളിൽ വാട്ടർ മെട്രോ ആരംഭിക്കാനുള്ള പഠനം നടത്തുന്നതിനുള്ള സാദ്ധ്യത കേന്ദ്ര സർക്കാർ തേടിയിരുന്നു.

അഹമ്മദാബാദ്-സബർമതി, സൂറത്ത്, മംഗലൂരു, അയോദ്ധ്യ, ധുബ്രി, ഗോവ, ഗോഹത്തി, കൊല്ലം, കൊൽക്കത്ത, പാട്ന, പ്രയാഗ്രാജ്, ശ്രീനഗർ, വാരണാസി, മുംബയ്, വാസായ്, ലക്ഷദ്വീപ്, ആൻഡമാൻ എന്നിവിടങ്ങളിലാണ് സാദ്ധ്യതാ പഠനം

എറണാകുളം, മട്ടാഞ്ചേരി വാട്ടർ മെട്രോ ടെർമിനലുകൾ ഈവർഷം പൂർത്തിയാക്കും. ഈ വർഷം 15 ബോട്ടുകൾക്കുള്ള ഓർഡർ കൂടി നൽകും.

 പ്രവർത്തന ലാഭമെന്ന്

മെട്രോ കഴിഞ്ഞ രണ്ടുവർഷമായി തുടർച്ചയായി പ്രവർത്തനലാഭം ഉണ്ടാക്കിയെന്ന് അധികൃതർ അവകാശപ്പെടുന്നു. 2023 സാമ്പത്തിക വർഷം 5.35 കോടിയായിരുന്ന പ്രവർത്തന ലാഭം 2024 സാമ്പത്തിക വർഷം 22.94 കോടിയായാണ് വർദ്ധിച്ചത്.


പ്രതിദിന യാത്രക്കാരുടെ എണ്ണം 1.5 ലക്ഷത്തിലെത്തിക്കാനാണ് 2025ൽ ലക്ഷ്യമിടുന്നത്.

ലോക്‌നാഥ് ബഹ്റ
മാനേജിംഗ് ഡയറക്ടർ, കെ.എം.ആർ.എൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, METRO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL