
കൊച്ചി: പരാതികൾക്ക് ഉടനടി പരിഹാരം കണ്ട് ജില്ലയിലെ കരുതലും കൈത്താങ്ങും അദാലത്ത്. ഏഴു നാല് താലൂക്കുകളിൽ കൊച്ചി, കുന്നത്തുനാട്, ആലുവ, കണയന്നൂർ അദാലത്തുകൾ പൂർത്തീകരിച്ചു. 978 പരാതികളാണ് ലഭിച്ചത്. ഇതിൽ 704 എണ്ണം അദാലത്ത് വേദികളിൽ തീർപ്പായി. 400 എണ്ണം അദാലത്ത് ദിവസങ്ങളിൽ ലഭിച്ചവയാണ്. 274 പേ
ർ അദാലത്തിലെത്തിയില്ല. ഇവരുടെ ഒഴികെയുള്ളവയാണ് പരിഹരിച്ചത്. അദാലത്തുകളിൽ 87പേർക്ക് മുൻഗണനാ റേഷൻ കാർഡുകൾ നൽകി. കണയന്നൂരിലാണ് കൂടുതൽ പരാതികൾ. യഥാക്രമം 390ഉം 273ഉം. ഏറ്റവും കുറവ് കൊച്ചി താലൂക്കിലും. 152എണ്ണം.
വീട്ട് നമ്പർ, പട്ടയം, പോക്കുവരവ്, ലൈഫ് മിഷനിലെ വീട്, കൈയേറ്റം ഒഴിപ്പിക്കൽ, ഭൂമി സർവെ, റീ സർവെ തുടങ്ങിയ റവന്യൂ പ്രശ്‌നങ്ങളും പരിസ്ഥിതി, ധനസഹായം, ചികിത്സാ സഹായം, ഭിന്നശേഷി സഹായം തുടങ്ങിയ പരാതികൾ പരിഹരിക്കപ്പെട്ടു.
പറവൂരിൽ ജനുവരി മൂന്നിനും മൂവാറ്റുപുഴയിൽ നാലിനും അദാലത്ത് നടക്കും. കോതമംഗലം അദാലത്തിന്റെ തീയതി നിശ്ചയിച്ചിട്ടില്ല.
വ്യവസായ മന്ത്രി പി. രാജീവ്, കൃഷി മന്ത്രി പി. പ്രസാദ് എന്നിവർക്കാണ് ജില്ലയിലെ അദാലത്തുകളുടെ ചുമതല.
അദാലത്തുകളിൽ സ്വീകരിക്കുന്ന സമീപനം ഓഫീസുകളിലും ഉദ്യോസ്ഥർ സ്വീകരിച്ചാൽ ജനങ്ങളുടെ പരാതി പരിഹാരം അതിവേഗം സാദ്ധ്യമാകും
പി. പ്രസാദ്
കൃഷി വകുപ്പ് മന്ത്രി
നിയമത്തിനും ചട്ടത്തിനും അനുസരിച്ചുള്ള തീരുമാനമായിരിക്കും കരുതലും കൈത്താങ്ങും അദാലത്തിൽ എടുക്കുക
പി. രാജീവ്
വ്യവസായ മന്ത്രി
അദാലത്തുകളിലെ പരാതികൾ
(താലൂക്ക്, ആകെ പരാതി, തീർപ്പ്, അദാലത്ത് ദിവസം ലഭിച്ച പരാതി, ഹാജരാകാതിരുന്നവർ, മുൻഗണനാ റേഷൻ കാർഡ് നൽകിയത് എന്ന ക്രമത്തിൽ)
കൊച്ചി ---152--- 119---65---33---18
കുന്നത്തുനാട്---233---173---138---60---21
ആലുവ---203---139---66---64---24
കണയന്നൂർ---390---273---131---117---24
ആകെ---978---704---400---274---87
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |