
കൊച്ചി: ഗിന്നസ് മെഗാ നൃത്തസന്ധ്യയ്ക്കായി മൃദംഗവിഷൻ, കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ അനുമതിയില്ലാതെ താത്കാലികമായി നിർമ്മിച്ച സ്റ്റേഡിയം ഭാരമേറിയാൽ തകർന്ന് വീഴുമായിരുന്നുവെന്ന് പൊലീസ്. കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. 14 അടി ഉയരത്തിൽ, 15.35 മീറ്റർ നീളത്തിലും 2.50 മീറ്റർ വീതിയിലും നിർമ്മിച്ച സ്റ്റേജിന്റെ ഏറ്റവും മുന്നിലെ നിരയിൽ ഇരുമ്പുപൈപ്പുകൾക്കിടയിൽ സിമന്റ് കട്ടകൾ വച്ചാണ് ഉയരം ക്രമീകരിച്ചിരുന്നത്. സ്റ്റേജിൽ കൂടുതൽഭാരം വരാനിടയായാൽ ഈ കട്ടകൾ പൊടിയുകയും സ്റ്റേജ് തകരാനും സാദ്ധ്യതയുണ്ടായിരുന്നു.
കലൂർ സ്റ്റേഡിയത്തിൽ വൻ സുരക്ഷാ വീഴ്ചയാണുണ്ടായതെന്ന സംയുക്ത പരിശോധനാ റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. പൊലീസും ഫയർ ഫോഴ്സും പൊതുമരാമത്ത് വിഭാഗങ്ങളും ചേർന്നായിരുന്നു തയ്യാറാക്കിയത്.
വി.ഐ.പി സ്റ്റേജിൽ നിന്ന് ഞായറാഴ്ച വൈകിട്ടാണ് ഉമ തോമസ് എം.എൽ.എ വീണത്. റിബൺ കെട്ടിയായിരുന്നു സ്റ്റേജിൽ ബാരിക്കേഡ് സ്ഥാപിച്ചിരുന്നത്. സ്റ്റേജിന്റെ ഇട്ടിരുന്ന കസേരയും വേദിയുടെ അറ്റവും തമ്മിൽ വലിയ അകലമുണ്ടായിരുന്നില്ല. അടിതെറ്റിയതോടെ, വീഴാതിരിക്കാൻ കൈവരിയാണെന്ന് കരുതി റിബണിൽ പിടിക്കുകയും താഴേയ്ക്ക് വീഴുകയുമായിരുന്നു.
പൊലീസ് റിമാൻഡ് റിപ്പോർട്ട്
സ്റ്റേജ് നിർമ്മിച്ചത് അപകടകരമായി തന്നെയാണ്.
അധികമായി നിർമ്മിച്ച ഭാഗത്തിനു വേണ്ട ഉറപ്പുണ്ടായിരുന്നില്ല
വൈദ്യ സഹായം ലഭ്യമാക്കാൻ വൈകി
പരിശീലനം ലഭിക്കാത്തവരാണ് ഉമ തോമസിനെ ആംബുലൻസിലേക്ക് മാറ്റിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |