SignIn
Kerala Kaumudi Online
Thursday, 22 October 2026 4.44 PM IST

കലൂർ അപകടം: ഹെൽത്ത് ഇൻസ്പെക്‌ടർക്ക് സസ്‌പെൻഷൻ

uma-thomas

കൊച്ചി: ഉമ തോമസ് എം.എൽ.എയ്ക്ക് പരിക്കേൽക്കാനിടയായ നൃത്തപരിപാടിക്ക് അനുമതി തേടി സമർപ്പിച്ച അപേക്ഷയിൽ സ്ഥല പരിശോധന നടത്താത്തതിനും മേലധികാരികൾക്ക് റിപ്പോർട്ട് ചെയ്യാത്തതിനും കലൂർ 16-ാം സർക്കിളിലെ ഹെൽത്ത് ഇൻസ്‌പെക്ടർ എം.എൻ. നിതയെ നഗരസഭ സസ്‌പെന്റ് ചെയ്തു. പരിപാടിയുടെ തലേന്ന് മാത്രമാണ് സംഘാടകർ അപേക്ഷ സമർപ്പിച്ചതെന്ന് മേയർ എം. അനിൽകുമാർ അറിയിച്ചു.

കേരള പ്ളയ്സസ് ഒഫ് പബ്ളിക് റിസോർട്ട് ആക്‌ട് പ്രകാരം നഗരസഭയുടെ കലൂർ ഹെൽത്ത് ഓഫീസിൽ ലൈസൻസിന് സംഘാടകർ അപേക്ഷ നൽകിയിരുന്നു. പണം സ്വീകരിച്ച് പൊതുസ്ഥലങ്ങളിൽ പരിപാടി നടത്തുന്നതിന് ഹെൽത്ത് വിഭാഗം നൽകുന്നതാണ് പി.പി.ആർ ലൈസൻസ്. പണം സ്വീകരിക്കാതെ പരിപാടി നടത്തുന്നതായി അറിയിച്ചതിനാൽ അപേക്ഷ നിരസിച്ചെന്നാണ് ഹെൽത്ത് വിഭാഗം സെക്രട്ടറിക്ക് വിശദീകരണം നൽകിയത്.

 മേലധികാരിക്ക് റിപ്പോർട്ട് നൽകിയില്ല
സ്ഥലം പരിശോധിച്ച് ഹെൽത്ത് ഇൻസ്‌പെക്‌ടർ മേലധികാരികൾക്ക് റിപ്പോർട്ട് നൽകണം. എന്നാൽ മേയറുടെ നിർദ്ദേശപ്രകാരം ചൊവ്വാഴ്ച വകുപ്പ് മേധാവികളുടെ യോഗം വിളിച്ചപ്പോഴാണ് അപേക്ഷ ലഭിച്ചത് നഗരസഭാ സെക്രട്ടറി പൊലും അറിയുന്നത്. ഹെൽത്ത് ഇൻസ്‌പെക്ടറുടെ കൃത്യവിലോപം വ്യക്തമായതിനാലാണ് അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്‌തത്.

റവന്യു, ഹെൽത്ത്, എൻജിനിയറിംഗ് വിഭാഗങ്ങൾക്കും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി. വീഴ്ച കാട്ടിയവർക്കെതിരെ ശക്തമായി നടപടി സ്വീകരിക്കും.

എം.അനിൽകുമാർ

മേയർ

കൊച്ചി കോർപ്പറേഷൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CORPARATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL