SignIn
Kerala Kaumudi Online
Thursday, 22 October 2026 4.42 PM IST

പിച്ചയെടുപ്പ് സമരം

teacher

കൊച്ചി: കേരളത്തിലെ സർക്കാർ ഹൈസ്കൂളുകളിൽ ഇംഗ്ളീഷ് അദ്ധ്യാപക നിയമനം നടപ്പാക്കാത്ത സർക്കാർ നിലപാടിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ ധനസമാഹരണത്തിനായി ഉദ്യോഗാർത്ഥികളും പി.ടി.എ പ്രതിനിധികളും പിച്ചയെടുപ്പ് സമരം സംഘടിപ്പിച്ചു. എറണാകുളം ഹൈക്കോടതിക്ക് സമീപം സമരം ഹൈബി ഈടൻ എം.പി ഉദ്ഘാടനം ചെയ്തു. അഡ്വ. എ. ജയശങ്കർ മുഖ്യപ്രഭാഷണം നടത്തി. വർഷങ്ങളായി പി.എസ്.സിയുടെ റാങ്ക് ലിസ്റ്റിൽ ഇംഗ്ലീഷ് വിഭാഗത്തിൽ റാങ്ക് നേടിയവർക്ക് ഇപ്പോഴും സ്ഥിര നിയമനമില്ല. സർക്കാരിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ലെങ്കിൽ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് കണ്ണൂരിൽ നിന്നുള്ള ഉദ്യോഗാർത്ഥിയായ പി.പി. ഹമിദും വിവിധ ജില്ലകളിലെ ഉദ്യോഗാർത്ഥികളും പി.ടി.എ പ്രതിനിധികളും വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, TEACHERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL