
കൊച്ചി: അമൃത ആശുപത്രിയിലെ സൈറ്റോജെനെറ്റിക്സ് ലാബിന്റെ ഇരുപതാം വാർഷികം ആഘോഷിച്ചു. ജനിതക പരിശോധനകൾക്കായി അമൃത സ്കൂൾ ഒഫ് മെഡിസിനിൽ 20 വർഷം മുമ്പ് പ്രവർത്തനമാരംഭിച്ച സൈറ്റോജെനെറ്റിക്സ്
ലാബിൽ ഡൗൺ സിൻഡ്രോം ഉൾപ്പെടെ ക്രോമസോം തകരാറുകളാൽ ഉണ്ടാകുന്ന ജനിതക രോഗങ്ങൾ കണ്ടെത്താനുള്ള കാര്യോടൈപ്പിംഗ്, ഫിഷ്, മൈക്രോ അറേ മുതലായ പരിശോധനകളുണ്ട്. ഡോ.പ്രേം നായർ, ഡോ. വിദ്യാ ഝാ, പ്രൊഫ.എം.വി. തമ്പി, ഡോ. ഷീലാ നമ്പൂതിരി, ഡോ. വിവേക് കൃഷ്ണൻ, ഡോ.വി. അനിൽകുമാർ, ഡോ. ധന്യ യശോധരൻ, ഡോ. നീരജ് സിദ്ധാർഥൻ, ഡോ. സജിത കൃഷ്ണൻ, ഡോ. സീതാലക്ഷ്മി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |