
കൊച്ചി: മിൽമ എറണാകുളം മേഖലാ യൂണിയൻ പാൽവില ഇൻസെന്റീവ് 15 രൂപയായി വർദ്ധിപ്പിച്ചു. സംഘങ്ങളിൽ നിന്ന് സംഭരിക്കുന്ന ഓരോ ലിറ്റർ പാലിനും മുമ്പ് അധികവിലയായി നൽകികൊണ്ടിരിക്കുന്ന 10രൂപ ഫെബ്രുവരി ഒന്ന് മുതൽ മാർച്ച് 31വരെ 15 രൂപയാക്കി അധികം നൽകുന്നതിന് ഭരണ സമിതി തീരുമാനിച്ചതായി ചെയർമാൻ സി.എൻ. വത്സലൻ പിള്ള അറിയിച്ചു. ഇതിൽ 8 രൂപ കർഷകനും 7രൂപ സംഘത്തിനും, സംഘത്തിനു നൽകുന്ന 7 രൂപയിൽ നിന്നും 1 രൂപ മേഖലാ യൂണിയന്റെ ഷെയറായും മാറ്റും. ഫാം സെക്ടറിലെ കർഷകർക്കായി കൂടുതൽ പരിശീലന പരിപാടികൾ സംഘടപ്പിക്കുമെന്നും ചെയർമാൻ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |