
നെടുമ്പാശരി: അവശനിലയിൽ ഒറ്റമുറി വീട്ടിൽ കഴിഞ്ഞിരുന്ന അവശയായ വൃദ്ധയെ പീസ് വാലി ഏറ്റെടുത്തു. ചെങ്ങമനാട് പനയക്കടവിൽ കല്ലുവെട്ടിപറമ്പിൽ സുഹ്‌റക്കാണ് ( 82) പീസ് വാലി ഫൗണ്ടേഷൻ രക്ഷകരായത്. ഭർത്താവ് നേരത്തെ മരണപ്പെട്ട ശേഷം സുഹ്റ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള ഒറ്റമുറി വീട്ടിൽ വർഷങ്ങളായി അഭയം തേടിയിരിക്കുകയായിരുന്നു. പ്രായാധിക്യവും അസുഖങ്ങളും മൂലം പ്രഥമിക കാര്യങ്ങൾക്ക് പോലും പരസഹായം ആവശ്യമായ അവസ്ഥയിലായിരുന്നു. അയൽവാസികളുടെ കാരുണ്യത്തിലാണ് ഭക്ഷണവും മറ്റും ലഭിച്ചിരുന്നത്. പഞ്ചായത്ത് അംഗം ഷക്കീല മജീദ്, പീസ് വാലി പ്രവർത്തസമിതി അംഗം ശംസുദ്ധീൻ വി.എ., പനയക്കടവ് ജമാഅത്ത് പ്രസിഡന്റ് കെ.എ. ബഷീർ, എ.എം. സജീർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |