
കൊച്ചി: സ്വച്ഛതാ ആക്ഷൻ പ്ലാനിന്റെ കീഴിൽ കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനവും (സിഫ്റ്റ് ) സംസ്ഥാന സീഡ് ഫാമും ചേർന്ന് ഒക്കൽ ഫാം ഫെസ്റ്റിൽ കർഷകസംഗമവും പരിശീലനവും സംഘടിപ്പിച്ചു. സുസ്ഥിരമായ കൃഷിരീതികളും ആശയങ്ങളും ചർച്ച ചെയ്തു.
സിഫ്റ്റ് ഡയറക്ടർ ഡോ. ജോർജ് നൈനാൻ അദ്ധ്യക്ഷത വഹിച്ചു. മാലിന്യസംസ്കരണത്തിൽ സഹകരണത്തിനുള്ള ധാരണാപത്രം ഡോ. ജോർജ് നൈനാൻ സീനിയർ അഗ്രികൾച്ചർ ഓഫീസർ ജി. ഫിലിപ്പിന് കൈമാറി.
സിഫ്റ്റിലെ ശാസ്ത്രജ്ഞരായ പി.കെ. ഡോ. ബിൻസി, ഡോ.എ. ജയകുമാരി, സഫിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. സൈനുദ്ധീൻ, ജി. ഫിലിപ്പ്, ഡോ. വി. ഗീതാലക്ഷ്മി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |