
കൊച്ചി: സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ വിദ്യാഭ്യാസ സ്‌കോളർഷിപ്പുകൾക്കായി ബഡ്‌ജറ്റിൽ നീക്കിവച്ച തുക വൻതോതിൽ വെട്ടിക്കുറച്ചത് പിൻവലിക്കണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു.
ക്രൈസ്തവർക്ക് സ്‌കോളർഷിപ്പുകളിൽ 20 ശതമാനം മാത്രം നൽകിയിരുന്നത് കോടതി ഇടപെടലിലൂടെ ഒഴിവാക്കിയശേഷം തുക വൻതോതിൽ വെട്ടിക്കുറച്ചത് സംശയകരമാണെന്ന് സിറോമലബാർസഭാ പബ്ലിക് അഫയേഴ്‌സ് കമ്മിഷൻ ആവശ്യപ്പെട്ടു. അപേക്ഷകൾ സ്വീകരിച്ചശേഷം തുക വെട്ടിക്കുറച്ചത് അനീതിയാണ്. ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ച് ഇടക്കാല ക്ഷേമപദ്ധതികൾ പ്രഖ്യാപിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. സർക്കാരിന്റെ ധൂർത്തിന് മറയിടാനാണ് സ്കോളർഷിപ്പ് വെട്ടിക്കുറയ്ക്കുന്നതെന്ന് ഇന്ത്യൻ ഹ്യൂമൻ റൈറ്റ്‌സ് മൂവ്‌മെന്റ് സംസ്ഥാന സമിതിയോഗം ആരോപിച്ചു. നടപടി പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |