SignIn
Kerala Kaumudi Online
Thursday, 22 October 2026 1.39 PM IST

ആ​ലു​വ​​-​മൂ​ന്നാ​ർ ​രാ​ജ​പാ​ത: സം​യു​ക്ത​ ​സ്ഥ​ല​പ​രി​ശോ​ധ​ന​ ​നാ​ളെ

munnar

കൊ​ച്ചി​:​ ​ഓ​ൾ​ഡ് ​ആ​ലു​വ​-​ ​മൂ​ന്നാ​ർ​ ​രാ​ജ​പാ​ത​യി​ൽ​ ​റ​വ​ന്യു​-​ ​വ​നം​ ​-​ ​പൊ​തു​മ​രാ​മ​ത്ത് ​വ​കു​പ്പു​ക​ളു​ടെ​ ​സം​യു​ക്ത​ ​സ്ഥ​ല​പ​രി​ശോ​ധ​ന​ ​നാ​ളെ​ ​(​വെ​ള്ളി​യാ​ഴ്ച​)​ ​ന​ട​ക്കും.​ ​നി​ല​വി​ൽ​ ​വ​നം​വ​കു​പ്പ് ​ബാ​രി​ക്കേ​ഡ് ​സ്ഥാ​പി​ച്ച് ​അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​ ​റോ​ഡ് ​ഗ​താ​ഗ​ത​ത്തി​ന് ​തു​റ​ന്നു​ന​ൽ​ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​കു​ട്ട​മ്പു​ഴ​ ​ഗ്രാ​മ​വി​ക​സ​ന​ ​സ​മി​തി​ ​ന​ട​ത്തി​വ​രു​ന്ന​ ​നി​ര​ന്ത​ര​ ​പോ​രാ​ട്ട​ങ്ങ​ളു​ടെ​ ​ഫ​ല​മാ​ണ് ​ഇ​പ്പോ​ഴ​ത്തെ​ ​ന​ട​പ​ടി.​ ​
പൊ​തു​മ​രാ​മ​ത്ത് ​വ​കു​പ്പി​ന്റെ​യും​ ​റ​വ​ന്യൂ​വ​കു​പ്പി​ന്റെ​യും​ ​അ​ധീ​ന​ത​യി​ലു​ള്ള​ ​റോ​ഡ് ​വ​നം​വ​കു​പ്പ് ​അ​ന​ധി​കൃ​ത​മാ​യി​ ​കൈ​വ​ശം​ ​വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് ​ഗ്രാ​മ​വി​ക​സ​ന​ ​സ​മി​തി​യു​ടെ​ ​പ​രാ​തി.​ ​ഇ​തേ​ത്തു​ട​ർ​ന്ന് ​എ​ത്ര​യും​ ​വേ​ഗം​ ​റോ​ഡി​ന്റെ​ ​സ​ർ​വേ​ ​പൂ​ർ​ത്തി​യാ​ക്കി​ ​റി​പ്പോ​ർ​ട്ട് ​സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ​ലാ​ൻ​ഡ് ​റ​വ​ന്യൂ​ ​ക​മ്മീ​ഷ​ണ​ർ​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ക്ക് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി​യി​രു​ന്നു.​ ​ഇ​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​മ​ല​യാ​റ്റൂ​ർ​ ​ഡി​വി​ഷ​ണ​ൽ​ ​ഫോ​റ​സ്റ്റ് ​ഓ​ഫീ​സ​ർ,​ ​കോ​ത​മം​ഗ​ലം​ ​ത​ഹ​സി​ൽ​ദാ​ർ,​ ​പി.​ഡ​ബ്ല്യൂ.​ഡി​ ​അ​സി.​എ​ക്സി​ക്യൂ​ട്ടീ​വ് ​എ​ൻ​ജി​നീ​യ​ർ,​ ​കു​ട്ട​മ്പു​ഴ​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​സെ​ക്ര​ട്ട​റി,​ ​കു​ട്ട​മ്പു​ഴ​ ​വി​ല്ലേ​ജ് ​ഓ​ഫീ​സ​ർ​ ​എ​ന്നി​വ​രോ​ട് ​സം​യു​ക്ത​മാ​യി​ ​സ്ഥ​ല​പ​രി​ശോ​ധ​ന​ ​ന​ട​ത്താ​ൻ​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​നി​ർ​ദ്ദേ​ശി​ച്ച​ത്.

വികസനത്തിന് ആക്കം കൂട്ടും

രാ​ജ​ഭ​ര​ണ​കാ​ല​ത്ത് ​നി​ല​വി​ലു​ണ്ടാ​യി​രു​ന്ന​തും​ ​പി​ന്നീ​ട് ​വ​നം​വ​കു​പ്പ് ​അ​ട​ച്ചു​പൂ​ട്ടി​യ​തു​മാ​യ​ ​ഓ​ൾ​ഡ് ​ആ​ലു​വ​ ​മൂ​ന്നാ​ർ​ ​റോ​ഡ് ​വീ​ണ്ടും​ ​ഗ​താ​ഗ​ത​ ​യോ​ഗ്യ​മാ​ക്കി​യാ​ൽ​ ​കോ​ത​മം​ഗ​ല​ത്തു​നി​ന്ന് ​കൊ​ടും​വ​ള​വു​ക​ളും​ ​വ​ലി​യ​ ​ക​യ​റ്റ​ങ്ങ​ളു​മി​ല്ലാ​തെ​ 60​കി​ലോ​മീ​റ്റ​ർ​ ​യാ​ത്ര​ചെ​യ്ത് ​മൂ​ന്നാ​റി​ൽ​ ​എ​ത്താ​നാ​കും.​ ​ഇ​ത് ​വി​നോ​ദ​സ​ഞ്ചാ​ര​മേ​ഖ​ല​യ്ക്കും​ ​മാ​ങ്കു​ളം​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​കാ​ർ​ഷി​ക​ ​മേ​ഖ​ല​യു​ടേ​യും​ ​കു​റ​ത്തി​ക്കു​ടി,​ ​ഇ​ട​മ​ല​ക്കു​ടി​ ​തു​ട​ങ്ങി​യ​ ​ആ​ദി​വാ​സി​ ​മേ​ഖ​ല​ക​ളു​ടേ​യും​ ​വി​ക​സ​ന​ത്തി​ന് ​ആ​ക്കം​കൂ​ട്ടും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL