SignIn
Kerala Kaumudi Online
Friday, 23 October 2026 1.37 AM IST

ലിവിംഗ് വിൽ ക്യാമ്പയിൻ തുടങ്ങി

mullakkara

ആലുവ: സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിലിന്റെ ലിവിംഗ് വിൽ ക്യാമ്പയിൻ മുൻമന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. സുപ്രീം കോടതി നിയമമാക്കിയ ലിവിംഗ് വിൽ അന്തസോടെ ജീവിക്കാനും മരിക്കാനുമുള്ള ജനങ്ങളുടെ അവകാശം ഉയർത്തിപ്പിടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. വർക്കിംഗ് പ്രസിഡന്റ് കെ.എൻ.കെ. നമ്പൂതിരി അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി എസ്. ഹനീഫാ റാവുത്തർ ക്യാമ്പയിൻ വിശദീകരിച്ചു. ഡോ.സി.എസ്. മോഹിത് ക്ലാസെടുത്തു. മനോജ് മൂത്തേടൻ, എം.ഒ. ജോൺ, കെ.വി. രവീന്ദ്രൻ, ടി.കെ. ചക്രപാണി, പി. വിജയമ്മ, പി. ചന്ദ്രസേനൻ, പി.സി. ഹരിഹരൻ എന്നിവർ പ്രസംഗിച്ചു. ഇന്ന് ക്യാമ്പ് സമാപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, SCSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL