
മൂവാറ്റുപുഴ: ഭിന്നശേഷിക്കാർക്ക് ഉല്ലാസയാത്രയൊരുക്കി മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരുമായി മലമ്പുഴയിലേക്ക് വിനോദയാത്ര. മൂവാറ്റുപുഴ ഹോളി മാഗി പള്ളി അങ്കണത്തിൽ നിന്നും ആരംഭിച്ച യാത്ര മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഫ്ലാഗ് ഓഫ് ചെയ്തു. എട്ടു പഞ്ചായത്തിൽ നിന്നുമായി ഭിന്ന ശേഷിക്കാരും അവരുടെ രക്ഷാകർത്താക്കളും ഉൾപ്പടെ 190 പേരാണ് യാത്രാ സംഘത്തിലുള്ളത്. രാവിലെ 7.30നാണ് ആരംഭിച്ച യാത്ര തൃശൂർ മൃഗശാല, പാലക്കാട് കോട്ട , മലമ്പുഴ ഡാം എന്നിവടങ്ങൾ സന്ദർശിച്ച് രാത്രി 9.30 ന് തിരികെ എത്തും. നാലു ബസുകളിലായാണ് യാത്ര.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |