
കൊച്ചി: പീഡിയാട്രിക് എൻഡോസ്കോപ്പിക് സർജൻമാരുടെ 20ാമത് ദേശീയ സമ്മേളനം ( പെസിക്കൺ- 2025) 14മുതൽ 16വരെ കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിൽ നടക്കും. ഡോ. പ്രേം നായർ സമ്മേളനം ഉദ്ഘാടനം ചെയ്യും. ലാപ്രോസ്കോപ്പി, റോബോട്ടിക്, എൻഡോസ്കോപ്പിക് ടെക്നിക്കുകൾ എന്നിവ ഉൾപ്പെടുത്തി കുട്ടികളിലെ താക്കോൽദ്വാര ശസ്ത്രക്രിയയുടെ ഉപയോഗം പരമാവധി പ്രചാരത്തിലാക്കുകയാണ് സമ്മേളനത്തിന്റെ മുഖ്യലക്ഷ്യം. യു.എസ്.എ, യു.കെ. പോളണ്ട് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ദ്ധർ പങ്കെടുക്കും. ഡോ.മോഹൻ കെ.എബ്രഹാം, ഡോ. അശ്വിൻ പ്രഭാകർ, ഡോ. നവീൻ വിശ്വനാഥ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |