SignIn
Kerala Kaumudi Online
Thursday, 22 October 2026 12.15 PM IST

തലയോട്ടി കണ്ടെത്തിയ സംഭവം: ഡി.എൻ.എ സാമ്പിൾ ശേഖരിച്ചു

പറവൂർ: വടക്കേക്കര അണ്ടിപ്പിള്ളിക്കാവിൽ ഒഴിഞ്ഞപറമ്പിൽ കണ്ടെത്തിയ തലയോട്ടി, അസ്ഥികൾ എന്നിവയുടെ പോസ്റ്റ്മോർട്ടം എറണാകുളം മെഡിക്കൽ കോളേജിൽ നടത്തി ഡി.എൻ.എ സാമ്പിൾ ശേഖരിച്ചതായി മുനമ്പം ഡിവൈ.എസ്.പി എസ്. ജയകൃഷ്ണൻ പറഞ്ഞു. അടുത്തദിവസം ഇത് പരിശോധനയ്ക്ക് അയയ്ക്കും.

മരിച്ചെന്ന് കരുതുന്ന അണ്ടിപ്പിള്ളിക്കാവ് പണിക്കവീട്ടിൽ ശശിയുടെ (57) അടുത്ത ബന്ധുക്കളുടെ സാമ്പിൾ എടുത്താണ് ഡി.എൻ.എ ടെസ്റ്റ് നടത്തുക. ഡി.എൻ.എ ടെസ്റ്റിൽ വ്യക്തമായില്ലെങ്കിൽ തലയോട്ടി ഉപയോഗിച്ച് മരിച്ചയാളുടെ യഥാർഥ ചിത്രം തയ്യാറാക്കുന്ന സൂപ്പർ ഇംപോസിഷൻ ചെയ്യും. അസ്ഥികൾക്കൊപ്പം കിട്ടിയ കുരുക്കിട്ട കയറിന്റെ ബാക്കിഭാഗം കാണാതായ ശശിയുടെ വീട്ടിൽ കണ്ടെത്തിയതിനാലാണ് മരിച്ചത് ഇദ്ദേഹമാണെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസിനെ എത്തിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, DNA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL