SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.22 AM IST

കാർബോറാണ്ടം ഗ്രൗണ്ട് ഉദ്ഘാടനം

p-rajeev
യുവതക്ക് ഒപ്പം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച കാർ ബൊറാണ്ടം ഗ്രൗണ്ട് വ്യവസായ വകുപ്പുമന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യുന്നു.

കളമശേരി: കളമശേരി മണ്ഡലത്തിൽ യുവജനങ്ങൾക്കായി നടപ്പാക്കുന്ന 'യുവതയ്ക്ക് ഒപ്പം' പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച കാർബൊറാണ്ടം ഗ്രൗണ്ട് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ഒരു മാസം 100 പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്ന വികസനോത്സവത്തിലെ 47-ാം പദ്ധതിയാണ് കാർബൊറാണ്ടം ഗ്രൗണ്ട്. മണ്ഡലത്തിലെ കായിക സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് ബൃഹത് പദ്ധതിയാണ് നടപ്പാക്കിയതെന്ന് മന്ത്രി പറഞ്ഞു. വട്ടേക്കുന്നത്ത് 1.35 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. പ്രതിവർഷ കൈകാര്യച്ചെലവ് 15 ലക്ഷം രൂപയാണ്. ഫ്ളഡ് ലൈറ്റ് ഫുട്ബാൾ ഗ്രൗണ്ട്, പുൽത്തകിടി, സ്പ്രിംഗ്ളർ സിസ്റ്റം, ജോഗിംഗ് ട്രാക്ക്, ഓപ്പൺ ജിംനേഷ്യം, ക്രിക്കറ്റ് പ്രാക്ടീസ് നെറ്റ്, ശുചിമുറി തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL