SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.45 AM IST

ആറ് വോട്ടർക്ക് ആറ് ഉദ്യോഗസ്ഥർ

ss

കോലഞ്ചേരി: ആറ് വോട്ടർക്ക് ആറ് ഉദ്യോഗസ്ഥർ. ഇവിടെ ജനാധിപത്യത്തിന് അമൂല്യമായ വില. കുന്നത്തുനാട്ടിലെ ഈ കുഞ്ഞൻ ബൂത്തും ഇതിനകം വൈറലായി.

പുത്തൻകുരിശിലെ സാൽവേഷൻ ആർമി കമ്മ്യൂണിറ്റി ഹാളിൽ പ്രവർത്തിക്കുന്ന കുഞ്ഞൻ ബൂത്താണ് ശ്രദ്ധ നേടുന്നത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 4പേരും രണ്ടുപേർ സെക്യൂരിറ്റി ഓഫീസർമാരുമാണ്. സംസ്ഥാനത്തെ വലിയ ബൂത്തുകളിൽ ആയിരക്കണക്കിന് വോട്ടർമാർ ക്യൂ നിൽക്കുമ്പോൾ, ഇവിടെ ജനാധിപത്യം അതിന്റെ ചെറിയ രൂപത്തിൽ ആഘോഷിക്കപ്പെടുന്നു. ഓരോ വോട്ടർക്കും ഓരോ ഉദ്യോഗസ്ഥൻ എന്ന രീതിയിലുള്ള ഈ ബൂത്ത്, തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ കൃത്യതയും പ്രതിബദ്ധതയും തെളിയിക്കുന്നു.

കുഷ്ഠരോഗ നിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ഈ കേന്ദ്രത്തിലെ അന്തേവാസികൾക്കായാണ് ബൂത്ത് ഒരുക്കിയിരിക്കുന്നത്. നടക്കാൻ ബുദ്ധിമുട്ടുള്ളവരെ വോളന്റിയർമാർ വീൽച്ചെയറിൽ എത്തിച്ചാണ് വോട്ട് രേഖപ്പെടുത്തുന്നത്.

ഇവിടെ പ്രചാരണ ശബ്ദങ്ങളേക്കാൾ വലുത് വോട്ട് ചെയ്യാനുള്ള സന്തോഷമാണ്. പുതുവസ്ത്രം ധരിച്ച് പോളിംഗ് ബൂത്തിലേക്ക് എത്തുന്ന അന്തേവാസികൾക്ക് തിരഞ്ഞെടുപ്പ് ഒരു ആഘോഷദിനം തന്നെയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL