തോപ്പുംപടി: എസ്.എൻ.ഡി.പി യോഗം 1395 മൂലംകുഴി ശാഖയിലെ ഗുരുപദം കുടുംബയൂണിറ്റ് വാർഷികാഘോഷം മിനി അനിൽകുമാർ കുടകുത്തുംപറമ്പിന്റെ വസതിയിൽ നടന്നു. കൊച്ചി യൂണിയൻ സെക്രട്ടറി ഷൈൻ കൂട്ടുങ്കൽ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.കെ. രമേഷ് അദ്ധ്യക്ഷനായി. യൂണിറ്റ് കൺവീനർ ജയന്തി സുധീഷ് വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ശാഖാ സെക്രട്ടറി സി.എസ്. ശ്രീമോൻ, വനിതാസംഘം പ്രതിനിധി വത്സല പ്രതാപ്, ശാഖാ വൈസ് പ്രസിഡന്റ് രതീഷ് പുതുവൽക്കണ്ടത്തിൽ, മുതിർന്ന അംഗം പൊന്നൻ ചേഞ്ചേരി, നിഷ സനോജ് എന്നിവർ സംസാരിച്ചു. കായിക മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനദാനം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |