
കൊച്ചി: കേരളാതീരത്ത് അറബിക്കടലിൽ എൽസ 3 കപ്പൽ മുങ്ങിയിട്ട് മേയ് 25ന് ഒരുവർഷം പൂർത്തിയായെങ്കിലും അവശിഷ്ടങ്ങൾ നീക്കാനും മാറ്റുന്നതിനും സർക്കാരുകൾ നടപടി സ്വീകരിക്കാത്തതിൽ കേരള മത്സ്യത്തൊഴിലാളി ഐക്യവേദി (ടി.യു.സി.ഐ) പ്രതിഷേധിച്ചു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതതല്ലാതെ പൊലീസ് നടപടി സ്വീകരിച്ചില്ല. ഷിപ്പിംഗ് ഡയറക്ടർ ജനറൽ ഉൾപ്പെടെ ആദ്യഘട്ടത്തിനപ്പുറം അന്വേഷണം നടത്തിയിട്ടില്ല. കപ്പലിന്റെ വോയേജ് ഡാറ്റ റെക്കാർഡറും വോയേജ് ചാർട്ടും പരിശോധിച്ചില്ല.
കേസിന്റെ വിശദാംശങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് അടിയന്തര സഹായം ലഭ്യമാക്കണമെന്നും കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ഐക്യവേദി പ്രസിഡന്റ് ചാൾസ് ജോർജ് ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |