വടക്കാഞ്ചേരി : വടക്കാഞ്ചേരി റെയിൽവെ സ്റ്റേഷൻ അമൃത് പദ്ധതിയിലൂടെ ഹൈടെക് ആയെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി ഉദ്ഘാടനത്തിന് മുന്നെ നിർമ്മിതികളുടെ തകർച്ചയും തുടങ്ങി. സംസ്ഥാന പാതയോട് ചേർന്ന പ്രധാന കവാടത്തിൽ വൻ ഉയരത്തിൽ നിന്ന് ടൈലുകൾ അടർന്ന് വീണു. യാത്രികർ നടന്ന് പോകുമ്പോഴാണ് ടൈൽ വീഴ്ചയെങ്കിലും അപകടം ഒഴിവായി. 2025 നവംബറിൽ സ്റ്റേഷന് മുന്നിൽ 10 അടി നീളത്തിലും 7അടി വീതിയിലും സ്ഥാപിച്ച മോനുമെന്റൽ ഫ്‌ളാഗ് (വലിയ ദേശീയ പതാക) രണ്ട് തവണയാണ് തകരാറിലായത്. ഫ്‌ളാഗ് ഫൗണ്ടേഷൻ ഒഫ് ഇന്ത്യയാണ് 100 അടി ഉയരത്തിൽ ഫ്‌ളാഗ് നിർമ്മിച്ചത്. പതാകയുടെ ഏതാനും ഭാഗങ്ങൾ പിന്നി കീറുകയായിരുന്നു. ഇതോടെ രണ്ട് മാസം മുമ്പ് മൂവാറ്റുപുഴയിലെ സ്വകാര്യ കരാർ സ്ഥാപനമായ കാൻഡില അഴിച്ച് മാറ്റിയ പതാക ഇതുവരെ പുന:സ്ഥാപിച്ചിട്ടില്ല. രാജ്യത്ത് പുനർനവീകരിച്ച 75 അമൃത സ്‌റ്റേഷനുകളിൽ ഒന്നാണ് വടക്കാഞ്ചേരി. കഴിഞ്ഞവർഷം സ്‌റ്റേഷൻ സന്ദർശിച്ച അന്നത്തെ റെയിൽവെ പാസഞ്ചേഴ്‌സ് അമിനിറ്റി കമ്മിറ്റി (പി.എ.സി) ചെയർപേഴ്‌സൺ പി.കെ.കൃഷ്ണദാസാണ് സ്റ്റേഷനെ അമൃത് ഭാരത് സ്റ്റേഷൻ പട്ടികയിൽ ഉൾപ്പെടുത്തിയതായി പ്രഖ്യാപിച്ചത്. മറ്റ് അമൃത് സ്റ്റേഷനുകളോടൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി സ്റ്റേഷൻ നാടിന് സമർപ്പിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും നടന്നില്ല.
അമൃതാക്കാൻ ചെലവഴിച്ചത് 10 കോടി
റെയിൽവെ സ്‌റ്റേഷനെ അമൃതാക്കാൻ ചെലവഴിച്ചത് 10 കോടി. ആദ്യഘട്ട പ്രവർത്തനങ്ങളാണ് പൂർത്തിയായത്. രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിന് മേൽക്കൂര സ്ഥാപിക്കൽ, കുടിവെള്ളം, വെളിച്ചം, ഇരിപ്പിടം, പ്ലാറ്റ്‌ഫോമിൽ ഫാനുകൾ സ്ഥാപിച്ചു. പാർക്കിംഗ് സൗകര്യം വിപുലീകരിച്ചു. സംസ്ഥാന പാതയോരത്ത് കൂറ്റൻ കവാടം ഒരുക്കി. ദിവ്യാംഗർക്കായി പ്രത്യേക ക്രമീകരണവും പൂർത്തിയായി. കെട്ടിടം മനോഹരമാക്കി നവീകരിച്ചു. റിസർവേഷൻ കം അൺറിസർവ്ഡ് കൗണ്ടർ ആധുനീകരിച്ച് തുറന്നു. ട്രെയിനുകളുടെയും കോച്ചുകളുടെയും തത്സമയ വിവരം നൽകുന്ന ഡിസ്പ്‌ളെ ബോർഡുകൾ സ്ഥാപിച്ചു. ഉയർന്ന ക്ലാസിലെ യാത്രക്കാർക്കായി ശീതീകരിച്ച വിശ്രമ മുറി സജ്ജീകരിച്ചു. ശൗചാലയങ്ങൾ പുതുക്കി പണിതു. മാലിന്യ പ്ലാന്റും നിർമ്മിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |