
തിരുവനന്തപുരം: കെ-റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതിയുടെ സംസ്ഥാന സമിതിയോഗം 13ന് ആലുവയിൽ നടക്കും. ഇതിന് മുന്നോടിയായി നിർവാഹക സമിതി യോഗം ഓൺലൈനിൽ നടന്നു. സംസ്ഥാനചെയർമാൻ എം.പി. ബാബുരാജ് അദ്ധ്യക്ഷനായി. തീവണ്ടി യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകളുടെ വിശകലനവും ഇ. ശ്രീധരന്റെ റിപ്പോർട്ടിൽ ചേർത്തിട്ടില്ലെന്നത് യോഗത്തിൽ ചർച്ചചെയ്തു. ജനറൽ കൺവീനർ എസ്. രാജീവൻ റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ എം.എൽ.എ ജോസഫ് എം.പുതുശ്ശേരി, രക്ഷാധികാരികളായ എം.ടി. തോമസ്, കെ. ശൈവപ്രസാദ്, നേതാക്കളായ ചന്ദ്രാംഗദൻ മാടായി, ചാക്കോച്ചൻ മണലേൽ, നസീർ കാട്ടിലപീടിക, ശിവദാസ് തൃശൂർ, വിനുകുര്യാക്കോസ്, രാമാനുജൻ തമ്പി തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |