SignIn
Kerala Kaumudi Online
Wednesday, 10 June 2026 2.38 AM IST

കെ.എം.എ ഭാരവാഹികൾ ചുമതലയേറ്റു

kma

കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷൻ വാർഷിക പരിപാടിയിൽ തിരുവിതാംകൂർ രാജകുടുംബാംഗം പൂയംതിരുന്നാൾ ഗൗരി പാർവതി ബായി മുഖ്യാതിഥിയും രാജ്യസഭാംഗം അഡ്വ. ജെബി മേത്തർ ഹിഷാം വിശിഷ്ടാതിഥിയുമായി. അസോസിയേഷന്റെ പുതിയ പ്രസിഡന്റായി അൽജിയേഴ്‌സ് ഖാലിദും സെക്രട്ടറിയായി ലേഖ ബാലചന്ദ്രനും ട്രഷററായി കെ. അനിൽ വർമ്മയും ചുമതലയേറ്റു. വേണുഗോപാൽ സി. ഗോവിന്ദ്, ടി.ടി തോമസ്, എ.എസ് നാരായണമൂർത്തി, കെ.ഹരികുമാർ, സീനിയർ വൈസ് പ്രസിഡന്റ് ദിലീപ് നാരായണൻ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് ഡോ. അനിൽ ജോസഫ് സ്വാഗതവും എക്സിക്യൂട്ടീവ് ഡയറക്ടർ ജോജോ ജേക്കബ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, KMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL