SignIn
Kerala Kaumudi Online
Wednesday, 10 June 2026 2.37 AM IST

സ്വർണമെഡൽ നേടി

aron

പെരുമ്പാവൂർ: ഗുജറാത്തിലെ രാഷ്ട്രീയ രക്ഷ യൂണിവേഴ്സിറ്റിയിൽ നടന്ന നാലാമത് ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ആരോൺ എഡിന് സ്വർണനേട്ടം. സബ്ജൂനിയർ വിഭാഗം 60 കിലോ മത്സരത്തിലാണ് ആരോൺ സ്വർണമെഡൽ കരസ്ഥമാക്കിയത്. സുൽത്താൻ ബത്തേരി ടൗൺ ഹാളിൽ നടന്ന 48-ാമത് സംസ്ഥാന പഞ്ചഗുസ്‌തി ചാമ്പ്യൻഷിപ്പിലും ആരോൺ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. 60കിലോ വിഭാഗത്തിൽ ഇടത്, വലത് കൈകളുടെ മത്സരങ്ങളിൽ ഇരട്ടസ്വർണമാണ് ആരോൺ നേടിയത്.

താന്നിപ്പുഴ അനിത വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. നീലീശ്വരം കാളാംപറമ്പിൽ എഡിൻ - സോമി ദമ്പതികളുടെ മകനാണ്. അന്ന എഡിൻ സഹോദരിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL